ഹോം - വീഡിയോ - കവറിനു താഴെ വീഡിയോ സന്ദേശം

 
കവറിനു താഴെ വീഡിയോ സന്ദേശം
കവറിനു താഴെ വീഡിയോ സന്ദേശം
അധ്യാപകർ: ജോണ്‍ ബെവേരെ

സര്‍വ്വശക്തൻറെ നിഴലിൻകീഴിൽ, സ്വാതന്ത്യ്രവും, കരുതലും, സംരക്ഷണവുമുണ്ട്. നിർഭാഗ്യവശാൽ, പലർക്കും ഈ രഹസ്യ സ്ഥലം എങ്ങനെ കണ്ടെത്തണം എന്ന്അറിയില്ല. അതിനു പകരം സത്യവും നിലനില്‍ക്കുന്നതുമായ സ്വാതന്ത്യ്രം സ്വര്‍ഗ്ഗീയ അധികാരത്തിനു പുറത്ത്‌ കണ്ടെത്തുവാൻ കഴിയും എന്നു വിശ്വസിച്ചു അവർ കബളിപ്പിക്കപെടുന്നു.

ദൈവിക അധികാരത്തെ തിരിച്ചറിയുവാനും യഥാര്‍ത്ഥമായി ബന്ധപ്പെടുവാനും കഴിയാതെ നമ്മളെ പരാജയപെടുത്തുന്നതും, ശത്രു ഉപയോഗികുന്നതുംമായ നിഗൂഢമായ തന്ത്രമാണ്, ജോണ്‍ബെവേരെ കവറിന്നു താഴെ വെളിപ്പെടുത്തുന്നത്, അനുഭവ സിദ്ധമായ ദൃഷ്ടാന്തത്തിലുടെയും ഉറച്ച വേദപുസ്തക അടിസ്ഥാനത്തിലുടെയും, ഈ സന്ദേശം നമ്മളെ ഓർമ്മപെടുത്തുന്നത് ദൈവരാജ്യം എന്നുപറയുന്നത്: ഒരു രാജാവു ഭരിക്കുന്ന നിയമവും അധികാരവും ഉള്ള ഒരു രാജ്യം എന്നതിനെക്കുറിച്ചാണ്.

നിങ്ങൾ ദൈവവചനത്തിന്റെ സത്യം സ്വീകരിക്കുമ്പോൾ, ന്യായമായതും നീതിയുക്തമല്ലാത്തതുമായ ഇടപെടലിനോട് എങ്ങനെ പ്രതികരിക്കണമെന്നു മനസ്സിലാക്കുവാൻ കഴിയും. നിര്‍വ്യാജമായ ദൈവവചന പ്രകാരമുള്ള സമര്‍പ്പണവും അനുസരണവും തമിലുള്ള വ്യത്യാസം നിങ്ങൾക്കു കണ്ടെത്തുവാൻ കഴിയും അതോടോപം തന്നെ അധികാരത്തിനു വേണ്ടിയുള്ള ദൈവത്തിൻറെ ലക്ഷ്യം മനസിലാകുന്നതിൽ നിങൾക്കു വളരുവാൻ കഴിയും. ഈ സന്ദേശം നിങ്ങളെ ദൈവത്തിന്റെ പൂര്‍ണ്ണതയിലും സ്വഭാവത്തിലും നടത്തുവാൻ സഹായിക്കുന്നതായിരിക്കും.

പങ്കിടുക