നിലവിൽ ഉള്ള ഭാഷ: ml മലയാളം

ഭാഷ

ഹോം - പുസ്തകങ്ങൾ - നിത്യതയാല്‍ നയിക്കപ്പെട്ടത്

നിത്യതയാല്‍ നയിക്കപ്പെട്ടത്
അധ്യാപകർ: ജോണ്‍ ബെവേരെ
ലഭ്യമാകുന്ന ഭാഷകൾ:

ഭൂമിയിലെ ജീവിതം ഒരു കുമിള പോലെയാണ്, എങ്കിലും അതിനപ്പുറം ഒന്നുമില്ല എന്ന പോലെയാണ് നമ്മിൽ പലരും ജീവിക്കുന്നത്. എന്നാൽ നാം എങ്ങനെയാണോ ഇവിടെ ജീവിതം നയിക്കുന്നത് എന്നതിനെ ആശ്രയിച്ചായിരിക്കും നിത്യത നമുക്ക് ഒരുങ്ങുന്നത്. ചെയ്തതെല്ലാം ന്യായവിധിയില്‍ തകരുന്നത് കാണുന്നത് മുതൽ കര്‍ത്താവിനോടു കൂടെ വാഴുന്നത് വരെയുള്ള പലതരത്തിലുള്ള പ്രതിഫലങ്ങളാണ് വിശ്വാസികള്‍ക്ക് ഉള്ളത് എന്ന് തിരുവചനം നമ്മെ പഠിപ്പിക്കുന്നു.

2 കൊരിന്ത്യർ 5:9-11 വരെയുള്ള ഭാഗത്ത് നിന്നും ലഭിക്കുന്ന സത്യങ്ങൾ അനുസരിച്ച് എല്ലാ വിശ്വാസികളും ന്യായസനത്തിനു മുന്നിൽ ചെന്നു തങ്ങളുടെ പ്രവർത്തികൾക്കനുസരിച്ച പ്രതിഫലം പ്രാപിക്കേണ്ടി വരും. എന്നാല്‍ നമ്മുടെ വിലപ്പെട്ട സമയത്തിന്‍റെ ഭൂരിഭാഗവും നാമം നിത്യതയിൽ പ്രയോജനപ്പെടുന്ന കാര്യങ്ങള്‍ക്കല്ല വിനയോഗിച്ചത് എന്ന് നാം തിരിച്ചറിയും.

അത്കൊണ്ട് നമ്മുടെ ജീവിതം എങ്ങനെ നമുക്ക് വിശേഷതയുള്ളതാക്കാം? നിത്യതയാല്‍ നയിക്കപ്പെട്ടത് എന്ന ഈ പുസ്തകത്തിൽ നിങ്ങള്‍ക്ക് ലഭിച്ച വിളിയും നന്മകളും എങ്ങനെ പെരുക്കുവാന്‍ സാധിക്കും എന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കിത്തരും. നിത്യതയുടെ ഘനം മനസ്സിലാക്കി കഴിയുമ്പോള്‍ നിലനില്‍ക്കുന്ന പ്രവര്‍ത്തികൾ ചെയ്യുവാൻ അത് നിങ്ങളെ പ്രാപ്തരാക്കും.

പകർത്തുക (~5.3 MB)

Share